മുഖ്യമന്ത്രിയുടെ 10 പ്രമാണങ്ങളില്‍ ഒന്ന്, എന്താണ് റിവേഴ്സ് ക്വാറന്റൈൻ?

മുഖ്യമന്ത്രിയുടെ 10 പ്രമാണങ്ങളില്‍ ഒന്നായ റിവേഴ്സ് ക്വാറന്റൈൻ എന്താണെന്ന് വിശദീകരിച്ച് ധനമന്ത്രി തോമസ്‌ ഐസക്.

Last Updated : May 2, 2020, 07:37 AM IST
മുഖ്യമന്ത്രിയുടെ 10 പ്രമാണങ്ങളില്‍ ഒന്ന്, എന്താണ് റിവേഴ്സ് ക്വാറന്റൈൻ?

മുഖ്യമന്ത്രിയുടെ 10 പ്രമാണങ്ങളില്‍ ഒന്നായ റിവേഴ്സ് ക്വാറന്റൈൻ എന്താണെന്ന് വിശദീകരിച്ച് ധനമന്ത്രി തോമസ്‌ ഐസക്.

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് മന്ത്രിയുടെ വിശദീകരണം. 

മുഖ്യമന്ത്രി പ്രഖ്യാപിച്ച 10 കാര്യങ്ങളിൽ ആറാമത്തെ ഇനം ഇങ്ങനെയാണ് - “വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്.” എന്തുകൊണ്ട് ഇങ്ങനെയൊരു നിർദ്ദേശം? -ഇങ്ങനെയാണ് പോസ്റ്റ്‌ ആരംഭിച്ചിരിക്കുന്നത്. 

ലോണെടുത്ത് കൃഷിയിറക്കി; വാഴകളില്‍ വിഷം കുത്തിവച്ചു, കര്‍ഷകന് നഷ്ടം 5 ലക്ഷം!

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമെല്ലാംകൂടി ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേർ മടങ്ങിവരാൻ പോവുകയായാണെന്ന് മന്ത്രി പോസ്റ്റില്‍ പറയുന്നു. 

അവരെ സ്ക്രീൻ ചെയ്ത് രോഗലക്ഷണമുള്ളവരെയെല്ലാം സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യുകയും മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്യും. 

വയോജനങ്ങളും കൊവിഡ് ബാധിച്ചാൽ ഗൗരവമായ രോഗാവസ്ഥയുണ്ടാകാൻ സാധ്യതയുള്ളവരുടെയും കാര്യത്തിൽ റിസ്ക് എടുക്കാനാവില്ല. അവർക്ക് രോഗം വന്നാൽ മരണനിരക്ക് താരമ്യേന ഉയർന്നതാണ്. അതുകൊണ്ട് അവർ കർശനമായും വീട്ടിൽ തന്നെ കഴിയണം. ഇങ്ങനെ വീട്ടിൽ കഴിയുന്നവർക്ക് ചികിത്സ, മരുന്ന്, സാന്ത്വനപരിചരണം, കൗൺസിലിംഗ് എല്ലാം നൽകാൻ കഴിയണം. അങ്ങനെ മാത്രമേ മരണനിരക്ക് ഇന്നത്തേതുപോലെ താഴ്ത്തി നിർത്തി ഭാഗീകമായെങ്കിലും സമ്പദ്ഘടനയെ തുറന്നു പ്രവർത്തിപ്പിക്കാനാകൂ. ഇതിനെയാണ് റിവേഴ്സ് ക്വാറന്റൈൻ എന്നു പറയുന്നത്. -തോമസ്‌ ഐസക്ക് കുറിച്ചു. 

നിങ്ങളുടെ കൺസ്യൂമർ നമ്പറിന്‍റെ അവസാന അക്കമെന്ത്? KSEB ക്യാഷ് കൗണ്ടറുകള്‍ മെയ്‌ 4 മുതൽ....

 

തോമസ്‌ ഐസക്കിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

എന്താണ് റിവേഴ്സ് ക്വാറന്റൈൻ? മുഖ്യമന്ത്രി പ്രഖ്യാപിച്ച 10 കാര്യങ്ങളിൽ ആറാമത്തെ ഇനം ഇങ്ങനെയാണ് - “വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്.” എന്തുകൊണ്ട് ഇങ്ങനെയൊരു നിർദ്ദേശം?

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമെല്ലാംകൂടി ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേർ മടങ്ങിവരാൻ പോവുകയാണ്. അവരെ നമ്മൾ സ്ക്രീൻ ചെയ്ത് രോഗലക്ഷണമുള്ളവരെയെല്ലാം സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യും. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും.

പക്ഷെ, ഇന്നത്തേതുപോലെ അനന്തമായി ലോക്ഡൗൺ തുടരാനാവില്ല. ആരോഗ്യമുള്ളവർ കൃഷിയിലും ചെറുകിട വ്യവസായത്തിലുമെല്ലാം ഏർപ്പെടണം. അത്യാവശ്യം കടകളെല്ലാം തുറക്കണം. പക്ഷെ, എല്ലാവരും സാമൂഹ്യ അകലം പാലിക്കണം. 10 പ്രമാണങ്ങൾ അനുസരിക്കണം. എന്നാൽ നമ്മൾ എത്ര ശ്രമിച്ചാലും കുറച്ചൊക്കെ വ്യാപനം പ്രതീക്ഷിക്കണം. അങ്ങനെ പനി ബാധിക്കുന്നവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യും, ചികിത്സയും നൽകും.

എന്നാൽ വയോജനങ്ങളും കൊവിഡ് ബാധിച്ചാൽ ഗൗരവമായ രോഗാവസ്ഥയുണ്ടാകാൻ സാധ്യതയുള്ളവരുടെയും കാര്യത്തിൽ റിസ്ക് എടുക്കാനാവില്ല. അവർക്ക് രോഗം വന്നാൽ മരണനിരക്ക് താരമ്യേന ഉയർന്നതാണ്. അതുകൊണ്ട് അവർ കർശനമായും വീട്ടിൽ തന്നെ കഴിയണം. ഇങ്ങനെ വീട്ടിൽ കഴിയുന്നവർക്ക് ചികിത്സ, മരുന്ന്, സാന്ത്വനപരിചരണം, കൗൺസിലിംഗ് എല്ലാം നൽകാൻ കഴിയണം. അങ്ങനെ മാത്രമേ മരണനിരക്ക് ഇന്നത്തേതുപോലെ താഴ്ത്തി നിർത്തി ഭാഗീകമായെങ്കിലും സമ്പദ്ഘടനയെ തുറന്നു പ്രവർത്തിപ്പിക്കാനാകൂ. ഇതിനെയാണ് റിവേഴ്സ് ക്വാറന്റൈൻ എന്നു പറയുന്നത്.

ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തുകൾ ഇക്കാര്യത്തിൽ ഒരു പരീക്ഷണം നടത്തുവാൻ പോവുകയാണ്. ഇതിനു നൽകിയിരിക്കുന്ന പേരാണ് ഓപ്പറേഷൻ ഷീൽഡ്.

“ആർദ്രമീ ആര്യാട്” എന്നൊരു ജനകീയ ആരോഗ്യ പരിപാടി ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ ഈ പ്രദേശത്തെ മുഴുവൻ പൗരൻമാരുടെയും ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, തൂക്കം, ഉയരം എന്നിവ ശേഖരിച്ച് കമ്പ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗികളായിട്ടുള്ളവരെ നിർണ്ണയിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തി ഡയബറ്റിക്സ്, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ സൗജന്യമായി കൃത്യമായും സബ്സെന്ററുകൾ വഴി വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമേ ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ പലതിനും സ്ക്രീനിംഗ് നടത്തി ആരംഭത്തിലേ ചികിത്സയ്ക്ക് അവസരമൊരുക്കുന്നു. മാനസികാരോഗ്യത്തിനും പ്രത്യേക സ്കീമുണ്ട്. പാലിയേറ്റീവ് പ്രവർത്തനവും സുശക്തമാണ്. അഗതികൾക്ക് വീട്ടിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് പരിശീലനം ലഭിച്ച 1200ൽപ്പരം ആരോഗ്യ വോളന്റിയർമാരുണ്ട്.

വളരെ വിശദമായ വിവരസഞ്ചയമുള്ളതുകൊണ്ട് ചിട്ടയായ റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കാനാകും. ഇതിനുള്ള അവസാന മിനുക്കു പണികളിലാണ് ഈ പഞ്ചായത്തുകൾ. ഡോ. സൈറൂ ഫിലിപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ നേതൃത്വം നൽകി വരുന്നു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. എങ്ങനെ പ്രാദേശിക സർക്കാരുകൾ ഇത്തരത്തിലൊരു സമഗ്രമായ ഒരു ആരോഗ്യ പരിപാലന പ്രവർത്തനത്തിന് നേതൃത്വം നൽകാൻ പറ്റുമെന്നതിന് ഓപ്പറേഷൻ ഷീൽഡ് തെളിയിക്കാൻ പോവുകയാണ്.

Trending News